Uncategorized
അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കാനുള്ള ദൗത്യം ഇന്നും തുടരും

തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കാനുള്ള ദൗത്യം ഇന്നും തുടരും. ഇന്നലെ നടന്ന തെരച്ചിലില്‍ മയക്കുവെടി വെക്കാനുള്ള നീക്കങ്ങള്‍ക്കിടെ ആന ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞതോടെയാണ് ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. ഇന്ന് നടക്കുന്ന തെരച്ചിലില്‍ അനുകൂല സാഹചര്യമുണ്ടായാല്‍ ആനക്ക് ചികിത്സ നല്‍കാമെന്നാണ് വനം വകുപ്പ് അധികൃതരുടെ പ്രതീക്ഷ. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ആനയെ കണ്ടെത്താനുള്ള നടന്ന നീക്കങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഇന്നും ദൗത്യം തുടരാനുള്ള തീരുമാനം വനംവകുപ്പ് കൈക്കൊണ്ടത്.