Uncategorized

ലഹരി ഇടപാടുകളിലെ പ്രധാനി, അക്കൗണ്ടിൽ ലക്ഷങ്ങൾ; യുവതി പിടിയിൽ

കോഴിക്കോട് · ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന യുവതി പൊലീസ് പിടിയിൽ. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീർത്തനയാണ് ശനിയാഴ്‌ച വൈകിട്ട് വടകര പൊലീസിന്റെയും റൂറൽ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായത്.

ലഹരിമരുന്ന് ആവശ്യമുള്ളവർ പണം അയച്ചിരുന്നത് കീർത്തനയുടെ അക്കൗണ്ടിലേക്കാണ്. തുടർന്ന ലഹരിമരുന്ന് വേണ്ടവർക്ക് മറ്റൊരു ഇടപാടുകാരൻ അത് കൈമാറുന്ന രീതിയാണ് തുടർന്നു വന്നതെന്ന് പൊലീസ് കണ്ടെത്തി. കീർത്തനയുടെ അക്കൗണ്ടിൽ ഇത്തരത്തിൽ ലക്ഷക്കണക്കിനു രൂപ എത്തിയതായും പൊലീസ് പറയുന്നു. ലഹരിമരുന്നുമായി ബന്ധപ്പെട്ട നിരവധി ഇടപാടുകൾ കീർത്തനയുടെ അക്കൗണ്ടിലൂടെ നടന്നതായാണ് സൂചന. കീർത്തനയ്ക്ക് പണം കൈമാറിയ അക്കൗണ്ടുകളും പൊലീസ് നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസം രണ്ടു ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി ആവിക്കൽ ബീച്ച് സ്വദേശി സഫാനാണ് കീർത്തനയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത്. പിന്നാലെ പൊലീസ് പേരാമ്പ്രയിൽനിന്ന് കീർത്തനയെ പിടികൂടുകയായിരുന്നു. ഞായറാഴ്‌ച രാവിലെ കീർത്തനയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button