Uncategorized

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരു ന്ന 21-കാരനും മരിച്ചു; ദുരന്തത്തിൽ പൊലിഞ്ഞത് അഞ്ച് സുഹൃത്തുക്കളുടെ ജീവൻ

ചാലോട്: കണ്ണൂർ ചാലായിൽ കാർ മരത്തിലിടിച്ചുണ്ടായ ദരുണാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരണത്തിന് കീഴടങ്ങി. തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്‌ണദീപ് (21) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആദിത്യ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്ലാറ്റിൽ താമസിക്കുന്ന നാവികസേനാ ഉദ്യോഗസ്ഥൻ എ.പി. പ്രദീപിന്റെയും ഹണിയുടെയും മകനാണ് അന്തരിച്ച ആദിത്യ കൃഷ്ണദീപ്.

ബെംഗളൂരുവിൽ സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടസ്ഥലത്തും ആശുപത്രിയിലുമായി ആദിത്യ ഉൾപ്പെടെ കാറിലുണ്ടായിരുന്ന അഞ്ച് സുഹൃത്തുക്കളുടെ ജീവനാണ് ഈ ദാരുണ ദുരന്തത്തിൽ പൊലിഞ്ഞത്. സംസ്കാരം പിന്നീട് നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button