Uncategorized

‘വടിയും നീട്ടി നിൽക്കേണ്ട; പറയാനുണ്ടെങ്കിൽ ഞാൻ പറയും’; ചോദ്യങ്ങളിൽ പിണങ്ങി പിണറായി

വിഴിഞ്ഞം വിഷയത്തിൽ സിപിഎമ്മിലെ ഭിന്നതയെ കുറിച്ച് ചോദിച്ചതിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ പറയുമെന്നും നിങ്ങൾ ഇവിടെ ഇങ്ങനെ വടിയും നീട്ടി നിൽക്കേണ്ടതില്ല എന്നുമായിരുന്നു പിണറായിയുടെ മറുപടി. ഡൽഹിയിൽ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.നേരത്തെ കേരള ഹൗസിൽ നിന്ന് സുർജിത് ഭവനിലേക്ക് പോകവേയും പിണറായി മാധ്യമപ്രവർത്തകരോട് ചൊടിച്ചിരുന്നു. കാൽ എടുക്കുന്നതിന് മുൻപ് കാറിന്റെ ഡോർ അടയ്ക്കുകയാണോ എന്ന് ചോദിച്ചായിരുന്നു ദേഷ്യപ്പെടൽ.വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ എംഎസിക്ക് അദാനി ഗ്രൂപ്പ് കൈമാറാൻ ശ്രമിച്ചതിൽ സർക്കാരിനെതിരെ പിണറായി വിജയൻ രൂക്ഷമായ ആരോപണങ്ങൾ നിയമസഭയിൽ ഉന്നയിച്ചിരുന്നു. കരാർ വ്യവസ്ഥകളുടെയും സെബി നിർദേശങ്ങളുടെയും ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി സെബിക്ക് അദ്ദേഹം കത്തയയ്ക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ സിപിഎം നേതാക്കൾക്കിടയിലെ ഭിന്നതയും പരസ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button