കൊക്കയാർ, കൂട്ടിക്കൽ, നിലന്പൂർ എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനു പാക്കേജ് പരിഗണനയിലാണെന്നു മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. മലപ്പുറത്ത് 23.20 കോടി, ഇടുക്കിയിൽ 14.10 കോടി, കോട്ടയത്ത് 14.50 കോടി എന്നിങ്ങനെ സഹായം നൽകി. പുനരധിവാസത്തിലെ കുറവ് പരിഹരിക്കും.
പുറന്പോക്കിലെ വീട് നഷ്ടമായവർക്കു പോലും ഭൂമി വാങ്ങാൻ ആറുലക്ഷവും വീട് വയ്ക്കാൻ നാലു ലക്ഷവും അനുവദിക്കുന്നു. ദേശീയ ദുരന്തനിവാരണ നിധിക്കു പുറമേ മുഖ്യമന്ത്രിയുടെ പ്രത്യേക നിധിയിൽനിന്നുകൂടി സഹായം അനുവദിക്കുന്നതായും വി.ഡി. സതീശന്റെ സബ്മിഷനു മന്ത്രി മറുപടി നൽകി.