Uncategorized

താമരശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട്-കൊല്ലഗൽ ദേ ശീയപാത 766-ൽ താമരശ്ശേരി ചെക്ക്പോ സ്റ്റിന് സമീപം ഉണ്ടായ ദാരുണമായ അപ കടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വയനാട് നടവയൽ വെളിയ മ്പം കൈതത്തറയിൽ അരുൺ സജി (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ന ടവയൽ കത്തനാർ തോട്ടത്തിൽ മനുപോളിന് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 9.45-ഓടെയായിരുന്നു അ പകടം. അരുൺ സജിയുടെ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ച റിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവ ത്തിൻറെ കൂടുതൽ വിവരങ്ങൾ അറിവാ യിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button