Uncategorized

10 വര്‍ഷം പൂര്‍ത്തിയാക്കി ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’

പെണ്‍കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ 2015 ജനുവരി 22ന് തുടക്കമിട്ട പദ്ധതിയാണ് ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’. മകളെ സംരക്ഷിക്കൂ, മകളെ പഠിപ്പിക്കൂ എന്നതാണ് ഈ ഹിന്ദി വാക്യത്തിന്റെ അര്‍ത്ഥം. പദ്ധതി ഇന്ന് 10 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തെന്നും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുടെ പങ്കാളിത്തം ഉണ്ടായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പത്തുവര്‍ഷംകൊണ്ട് ദേശീയ ലിംഗാനുപാതം 918ല്‍ നിന്ന് 930 ആയി ഉയര്‍ന്നു. സെക്കന്‍ഡറി വിദ്യാഭ്യാസ തലത്തില്‍ പെണ്‍കുട്ടികള്‍ പ്രവേശനം നേടുന്നത്
75.51 ശതമാനത്തില്‍ നിന്ന് 78 ശതമാനമായി. പ്രസവാനന്തര പരിചരണ രജിസ്‌ട്രേഷന്‍ 61 ശതമാനത്തില്‍ നിന്ന് 80.5 ശതമാനമായി ഉയര്‍ന്നെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍. പദ്ധതിയുടെ ഭാഗമായ ജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.

‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ശ്രദ്ധേയമായ നാഴികക്കല്ലുകള്‍ പിന്നിട്ടു. ലിംഗാനുപാതം കുറവുള്ള ജില്ലകളില്‍ കാര്യമായ പുരോഗതി കൈവരിക്കാനായി. ലിംഗസമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തിലുള്ള ബോധവത്കരണം സാധ്യമായി. താഴേത്തട്ടില്‍ സാമൂഹിക മാറ്റം വളര്‍ത്തിയെടുക്കാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button