Uncategorized
ശിവപുരത്ത് കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂർ ശിവപുരം – 21-ാം മൈൽ റോഡിൽ കരുഞ്ഞിയിൽ വെച്ച് വലിയൊരു അപകടം സംഭവിച്ചിരിക്കുന്നു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് റോഡരികിലെ മണ്ണും തെങ്ങിന്റെ അടിഭാഗവും ഇടിഞ്ഞു വീഴുകയായിരുന്നു.
കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും, അതിൽ സഞ്ചരിച്ചിരുന്നവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മഴക്കാലമായതിനാൽ മലയോര മേഖലകളിലൂടെ യാത്ര ചെയ്യുമ്പോൾ എല്ലാവരും അതീവ ജാഗ്രത പാലിക്കുക.




