Uncategorized

എഐ വേണ്ടത്ര ഗുണം ചെയ്തില്ല; മുൻ എഞ്ചിനിയർമാരെ വീണ്ടും നിയമിക്കാൻ ഫോർഡ്

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഓട്ടോമേറ്റഡ് ക്വാളിറ്റി സിസ്റ്റങ്ങളും പരാജയപ്പെട്ടതിനെ തുടർന്ന് മുൻ ജീവനക്കാരെ നിയമിക്കാനൊരുങ്ങി ഫോർഡ്. പരിചയസമ്പന്നരായ എഞ്ചിനീയർമാരെ തിരികെ കൊണ്ടുവരുനാണ് തീരുമാനം.

പരിചയ സമ്പന്നരെ തിരികെ എത്തിക്കുന്നതിലൂടെ കാര്യക്ഷമത വർധിപ്പിക്കാമെന്നാണ് കമ്പനി കണക്കുക്കൂട്ടുന്നത്. ട്രെയിനിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ കാലതാമസം ഒഴിവാക്കുകയും പ്രതീക്ഷിച്ച ഗുണം ലഭിക്കുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യുഎസ് കാർ നിർമാതാക്കൾ തങ്ങളുടെ 350 ഓളം പരിചയസമ്പന്നരായ എഞ്ചിനീയർമാരെ വീണ്ടും നിയമിച്ചിരുന്നു. ഇതിൽ മുൻ ജീവനക്കാരും വിതരണ കമ്പനികളിലെ വിദഗ്ധരും ഉൾപ്പെട്ടിരുന്നു. ഓട്ടോമേറ്റഡ് ഗുണനിലവാര സംവിധാനങ്ങളും പ്രതീക്ഷിച്ച ഫലങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button