Uncategorized

ഇരിട്ടി ടൗണിൽ നഗരസഭ, പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പുതിയ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നു.

ഇരിട്ടി ടൗണിൽ നഗരസഭയും പോലീസും മോട്ടോർ വാഹന വകുപ്പും ഏർപ്പെടുത്തുന്ന ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി വിവിധ ക്രമീകരണങ്ങളാണ് ഏർപ്പെടുത്താൻ പോകുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന പാർക്കിംഗ് ഏരിയകളിൽ അര മണിക്കൂറിൽ കൂടുതൽ വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കുകയില്ല. അങ്ങനെ നിർത്തിയിടാൻ ഉദ്ദേശിക്കുന്ന ആളുകൾ പേ പാർക്കിംഗ് സംവിധാനത്തിലേക്ക് മാറേണ്ടതുണ്ട്. ഇത്തരം വാഹനങ്ങളെ നിരീക്ഷിക്കാൻ പോലീസ് പരിശോധനാ ശക്തമാക്കും. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുക.

ഇരട്ടിപ്പാലം മുതൽ ഇടതുവശം ഗ്രീൻ ലീഫ് ഫ്ലവേഴ്സ് വരെ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാൻ പാടുള്ളതല്ല ഗ്രീൻലിഫ് ഫ്ലവേഴ്സ് മുതൽ മലനാട് റബ്ബർ വരെ ഉള്ള ഭാഗം ടൂവീലർ പാർക്കിങ്ങിനാണ് ക്രമീകരിച്ചിരിക്കുന്നത്. മലനാട് റബ്ബർ മുതൽ ലൗലി സിൽക്സ് ഷോപ്പ് വരെ നിലവിലുള്ള ബസ് വേ ആണ്. ലൗലി സിൽക്സ് മുതൽ അലങ്കാർ ഫാബ്രിക്സ് എൻ ബി ജംഗ്ഷൻ വരെ ഓട്ടോ പാർക്കിംഗ് ആണ് സംഘം പൂജ സ്റ്റോർ മുതൽ ആര്യൻസ് ഹോട്ടൽ റോഡ് വരെ ടു വീലർ പാർക്കിംഗ് ആണ്. ആര്യൻസ് ഹോട്ടൽ റോഡ് മുതൽ ബൈപ്പാസ് റോഡ് ജംഗ്ഷൻ വരെ പ്രൈവറ്റ് കാർ പാർക്കിംഗ് ആണ്. ബൈപ്പാസ് റോഡ് ജംഗ്ഷൻ മുതൽ ഫുഡ് ആൻഡ് ഫീറ്റ് വരെ ടാക്സി സ്റ്റാൻഡ് ആണ്. ഫുഡ് ആൻഡ് ഫീറ്റ്സ് മുതൽ നാഥം ജ്വല്ലറി ജംഗ്ഷൻ വരെ പ്രൈവറ്റ് കാർ പാർക്കിംഗ് ആണ്. നാഥം ജ്വല്ലറി മുതൽ ഫാഷൻ ടൂറിസ്റ്റ് ഹോം വരെ ഓട്ടോ ടാക്സി സ്റ്റാൻഡ് ആയിരിക്കും. ഫാഷൻ ടൂറിസ്റ്റ് ഹോം മുതൽ ജയ ബേക്കറി വരെ ബസ് വേ ആണ്. ജയ ബേക്കറി മുതൽ ബാഗ് ബസാർ വരെ ഓട്ടോ സ്റ്റാൻഡ് ആണ്. ബാഗ് ബസാർ മുതൽ പ്രിയ ഹോട്ടലിന് മുൻപ് വരെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യാൻ പാടില്ല. പ്രിയ ഹോട്ടൽ മുതൽ തൗഫീഖ് ഹോട്ടൽ വരെ ടാക്സി ജീപ്പ് സ്റ്റാൻഡ് ആണ്. തൗഫീഖ് ഹോട്ടൽ മുതൽ ഗ്രാൻഡ് ബസാർ വരെ പ്രൈവറ്റ് കാർ പാർക്കിംഗ് ആണ്. ഗ്രാൻഡ് ബസാർ മുതൽ മൈജി ബിൽഡിങ് വരെ ടു വീലർ പാർക്കിംഗ് ആണ്. സഡ് സ്ക്വയർറെസിഡൻസി ജംഗ്ഷൻ മുതൽ തലാൽ ഷോപ്പിംഗ് മാൾ വരെ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാൻ പാടില്ല. തലാൽ ഷോപ്പിംഗ് മാൾ മുതൽ ഇന്റർലോക്ക് ചെയ്ത ഭാഗം വരെ ഗുഡ്സ് വെഹിക്കിൾ മിനി ബസ് പാർക്കിംഗ് ആയിരിക്കും.

ടേക്ക് എ ബ്രേക്ക് കൽവർട്ട് മുതൽ ആക്രിക്കട വരെ നോ പാർക്കിംഗ് ആണ്. ആക്രിക്കട മുതൽ യൂണിയൻ ബാങ്ക് കൽവർട്ട് വരെ സ്വകാര്യ വാഹനം പാർക്കിംഗ് ആണ്. യൂണിയൻ ബാങ്ക് കൽവർട്ട് മുതൽ ടി എൻ ഡ്രൈവിംഗ് സ്കൂൾ വരെ ഓട്ടോ പാർക്കിംഗ് ആയിരിക്കും. പായഞ്ചേരി മുക്ക് പെട്രോൾ പമ്പ് മുതൽ സൂര്യ സിൽക്സ് വരെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. സൂര്യ സിൽക്സ് ജംഗ്ഷൻ മുതൽ ബസ് വേ ആണ്. പേരാവൂർ റോഡിൽ മാതൃക സൂപ്പർ മാർക്കറ്റ് മുതൽ പുതിയ മിനി സിവിൽ സ്റ്റേഷൻ ട്രാൻസ്ഫോർമർ വരെ ബസ് വേ ആയിരിക്കും. പായഞ്ചേരി മുക്ക് ജംഗ്ഷൻ മുതൽ മാതൃക സൂപ്പർ മാർക്കറ്റ് വരെ നോ പാർക്കിംഗ് ആണ്. ആർ വിഷൻ മുതൽ പയഞ്ചേരി ജംഗ്ഷൻ വരെ നോ പാർക്കിംഗ് ആണ്. ഇരട്ടി പാലം മുതൽ ഹാൻഡക്സ് വരെ നോ പാർക്കിംഗ് ആണ്. ഹാൻഡക്സ് മുതൽ സൂര്യ ഹോട്ടൽ റോഡ് വരെ പ്രൈവറ്റ് കാർ പാർക്കിംഗ് ആണ്. സൂര്യ ഹോട്ടൽ ജംഗ്ഷൻ മുതൽ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ് വഴി വരെ ടു വീലർ പാർക്കിംഗ് ആണ്. സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ് വഴി മുതൽ ന്യൂ ലക്കി സെന്റർ വരെ ബസ് വേ ആണ്. ഫാത്തിമ കോംപ്ലക്സ് ജംഗ്ഷൻ മുതൽ പങ്കജ് ജ്വല്ലറി വരെ നിലവിലുള്ള ഓട്ടോ സ്റ്റാൻഡ് ആണ്. പങ്കജ് ജ്വല്ലറി മുതൽ നേരംപോക്ക് ജംഗ്ഷൻ വരെ നോ പാർക്കിംഗ് ആണ്. നേരംപോക്ക് ജംഗ്ഷൻ മുതൽ ശ്രുതി ജ്വല്ലറി വരെ ഒറ്റവരി ടു വീലർ പാർക്കിംഗ് ആണ്. ശ്രുതി ജ്വല്ലറി മുതൽ താലൂക്ക് ഓഫീസ് ജംഗ്ഷൻ വരെ പ്രൈവറ്റ് കാർ പാർക്കിംഗ് ആണ്. റൂറൽ ബാങ്ക് നീതി മെഡിക്കൽസ് മുതൽ ഓറോ ബോർ ഷോപ്പ് വരെ പ്രൈവറ്റ് കാർ പാർക്കിംഗ് ആണ്. ഓറോ ബോർ ഷോപ്പ് മുതൽ പിവിഎം ഔഷധശാല വരെ ഒറ്റവരി ടു വീലർ പാർക്കിംഗ് ആണ്. പിവിഎം ഔഷധശാല മുതൽ സെഞ്ചുറി ജംഗ്ഷൻ വരെ നിലവിലെ ബസ് വേ ആണ്.സെഞ്ച്വറി ജംഗ്ഷൻ മുതൽ കെ കെ ടൂറിസ്റ്റ് ഹോം ജംഗ്ഷൻ വരെ ബസ് വേ ആണ് കെ കെ ടൂറിസ്റ്റ് ഹോം മുതൽ ശുഭ ഹാർഡ്വെയർ വരെ നിലവിലെ ഓട്ടോ പാർക്കിംഗ് ആണ് ശുഭ ഹാർഡ്വെയർ മുതൽ ക്രിസ്ത്യൻ പള്ളി വഴി പഴയ കനറാ ബാങ്ക് ജംഗ്ഷൻ വരെ നോ പാർക്കിംഗ് ആണ് ശുഭ മുതൽ സ്കൈ ഗോൾഡ് വരെ പ്രൈവറ്റ് കാർ പാർക്കിംഗ് ആണ് സ്കൈ ഗോൾഡ് മുതൽ എം ടു എച്ച് ജംഗ്ഷൻ കലിങ്ക് വരെ നോ പാർക്കിംഗ് ആണ് എം ടു എച്ച് ജംഗ്ഷൻ മുതൽ നഗരസഭ റോഡ് ജംഗ്ഷൻ വരെ ബസ് വേ ആണ് നഗരസഭ റോഡ് ജംഗ്ഷൻ മുതൽ പൈഞ്ചേരി മുക്ക് ജംഗ്ഷൻ വരെ നോ പാർക്കിംഗ് ആണ് ഇരുട്ടി പുതിയ ബസ് സ്റ്റാൻഡ് ജംഗ്ഷൻ മുതൽ ബൈപ്പാസ് റോഡ് ബിഎഫ്സി ഫുഡ്സ് കട വരെ നോ പാർക്കിംഗ് ആണ് ബിഎഫ്സി ഫുഡ്സ് മുതൽ വെറ്ററിനറി ജംഗ്ഷൻ വരെ പ്രൈവറ്റ് കാർ പേ പാർക്കിംഗ് ആണ് വെറ്ററിനറി മുതൽ പഴയ പാലം വരെ റോഡിന് ഇരുവശവും നിലവിൽ പേ പാർക്കിംഗ് തുടരും പഴയ പാലം മുസ്ലിം പള്ളി മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ ബൈപ്പാസിനിലെ റോഡിന് ഇരുവശവും നോ പാർക്കിംഗ് ആണ് ബസ് സ്റ്റാൻഡ് റോഡിൽ വലതുവശത്തുള്ള നിലവിലുള്ള ഓട്ടോ സ്റ്റാൻഡ് തുടരും എന്നിങ്ങനെയാണ് പുതിയ ക്രമീകരണങ്ങൾ ഉണ്ടാവുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button