Uncategorized

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ‘BEYOND THE BUZZ’- ലഹരി വിരുദ്ധ മാസാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഒരു മാസത്തെ പ്രവർത്തനങ്ങൾ പേരാവൂർ റേഞ്ച് എക്സെസ് അസി. ഇൻസ്പെക്ടർ ശ്രീ. സി.എം ജെയിംസ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കര ത്താഴത്ത് അധ്യക്ഷനായിരുന്നു. ലഹരിക്കെതിരെ ഫ്രീകിക്ക് പ്രോഗ്രാം സംസ്ഥാന ഗുസ്തിതാരം അലൻ രാജ് ഉദ്ഘാടനം ചെയ്തു. മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി അടയ്ക്കാത്തോട് ടൗണിലേയ്ക്ക് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി . ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ , എക്സൈസ് ഓഫീസർമാരായ മജീദ്, ഷീജ, ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർമാരായ സോളി ജോസഫ് , ജോസ് ജോസഫ് ,എൽസീന ജെയിംസ്, ശിവന്യ പി , മഞ്ജുള എ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button