Uncategorized

കാലവർഷം വീണ്ടും സജീവമാകുന്നു..! മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കാലവർഷം വീണ്ടും സജീവമാകാൻ സാധ്യത. ഞായറാഴ്ച 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒമ്പത് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത രണ്ടു ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ അടക്കം ജാഗ്രത പുലർത്തണമെന്നാണ് നിർദേശം. അതേസമയം ജൂൺ ഒന്നു മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 33 ശതമാനം മഴയുടെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button