Uncategorized

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്‌കൂളിൽ യോഗാ ദിനം ആചരിച്ചു.

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്‌കൂളിൽ യോഗാ ദിനം ആചരിച്ചു.വാർഡ് മെമ്പർ ശ്രീ ജോണി ആമക്കാട് ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡൻ്റ് ശ്രീ ബിനോയ് കുമ്പുക്കലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹെഡ്‌മിസ്ട്രസ് സുമിതടീച്ചർ സ്വാഗതഭാഷണം നടത്തി. ചടങ്ങിൽ നിത്യ ജീവിതത്തിൽ യോഗ ഒരു ശീലമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ഏകാഗ്രതയും ആരോഗ്യവും വീണ്ടെടുക്കൻ സാധിക്കുമെന്ന് ഉദ്ഘാടകൻ പറയുകയുണ്ടായി. കുട്ടികൾക്ക് ഡെമോൺസ്ട്രേഷൻ ക്ലാസ് നൽകി യോഗാചാര്യൻ ശ്രീ എൻ. ഇ പവിത്രൻ ഗുരുകൾ യോഗയുടെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെക്കുറിച്ചും സംസാരിച്ചു. സ്കുൾ മാനേജർ ശ്രീ കെ. സുനിൽകുമാർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. എസ്. ആർ. ജി കൺവീനർ ശ്രീമതി ജിഷാറാണി നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button