വന നശീകരണം, പടക്കം പൊട്ടിക്കല്‍ പരാതിയില്‍ കേസില്ല; കാന്താര ചാപ്റ്റര്‍ 1 നിർമാതാക്കൾക്ക് 50,000 രൂപ പിഴ മാത്രം
ബെംഗലൂരു: അനുമതിയില്ലാതെ വനഭൂമി സിനിമ ചിത്രീകരണത്തിന് ഉപയോഗിച്ചതിന് ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റര്‍ 1 നിർമാതാക്കൾക്ക് 50,000 രൂപ പിഴ മാത്രം ചുമത്തി വനംവകുപ്പ്. മരംവെട്ടിയെന്നും, പടക്കം പൊട്ടിച്ച് ശല്യമുണ്ടാക്കിയെന്നുമുള്ള പരാതിയിൽ വനം വകുപ്പ് കേസ് എടുത്തില്ല. സകലേഷ് പുരയിലെ വനമേഖലയിൽ സർവേ നമ്പർ 131-ലാണ് കാന്താര ചാപ്റ്റര്‍ 1ന്റെ ഷൂട്ടിംഗ് നടക്കുന്നത്ജനുവരി 7 മുതൽ 25 വരെയാണ് ഇവിടെ ചിത്രീകരണത്തിന് അനുമതി. എന്നാൽ ജനുവരി 3-ന് തന്നെ ചിത്രീകരണസാമഗ്രികൾ കൊണ്ടിട്ടു എന്ന കുറ്റത്തിന് മാത്രമാണ് ഇപ്പോള്‍ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്. ഇതിനാണ് ഇപ്പോള്‍ പിഴ ചുമത്തിയിരിക്കുന്നത്.
സിനിമാനിർമാതാക്കൾ വനഭൂമിയിൽ പടക്കം പൊട്ടിച്ചെന്ന് തൊട്ടടുത്തുള്ള ഗ്രാമവാസികൾ പരാതി നൽകിയിരുന്നു. വനഭൂമിയിലെ മരങ്ങൾ വെട്ടി നശിപ്പിച്ചെന്നും പരാതിയിലുണ്ട്. എന്നാൽ വനഭൂമിയിൽ അനുമതി നിര്‍മ്മാതാക്കള്‍ വാങ്ങിയിരുന്നെന്നും. പക്ഷെ അനുമതിയില്ലാതെ അത് ദുരുപയോഗപ്പെടുത്തിയതിനാണ് പിഴയെന്നുമാണ് വനം വകുപ്പ് പറയുന്നത്. അതേ സമയം ഷൂട്ടിംഗിനിടെ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചത് നാട്ടുകാരും ചലച്ചിത്ര അണിയറക്കാരും തമ്മില്‍ നടന്ന തര്‍ക്കം മൂലം സംഘര്‍ഷത്തിലേക്ക് നീങ്ങിയെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തില്‍ പ്രദേശത്തെ യുവാവായ ഹരീഷിനെ പരിക്കുകളോടെ സകലേഷ്പൂരിലെ ക്രോഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.
യുവാവിനെ ആക്രമിച്ചത് നാട്ടുകാര്‍ക്കിടയില്‍ രോഷം ഉയര്‍ത്തിയിട്ടുണ്ട്. കാന്താര 2 ചിത്രീകരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും അണിയറപ്രവർത്തകർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. സംഭവത്തിൽ യെസലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഷൂട്ടിംഗ് സംഘത്തിനെതിരെ നടപടിയെടുക്കുമെന്നും അല്ലെങ്കില്‍ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വന്യജീവികളുടെ വിഹാരത്തെ തടസ്സപ്പെടുത്തുന്ന രീതിയിലും വന നശീകരണത്തിലേക്കും നയിച്ചുവെന്നാണ് പ്രദേശത്തെ മുൻ ജില്ലാ പഞ്ചായത്ത് അംഗം സന്ന സ്വാമി ആരോപിച്ചത്.
കാന്താര 2022ൽ തിയറ്ററുകളിൽ റിലീസ് ചെയ്ത ഋഷബ് ഷെട്ടിയുടെ കാന്താരയുടെ പ്രീക്വൽ ആണ് കാന്താര ചാപ്റ്റര്‍ 1. കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബർ 2 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ചിത്രത്തിന്റെ സംവിധാനവും അദ്ദേഹം തന്നെയാണ്.