നഗരസഭ എങ്ങനെ ഭരിക്കണമെന്നതില്‍ മേയര്‍ക്ക് അവ്യക്തത, ജനങ്ങള്‍ കഷ്ടപ്പാടില്‍’; കെ എസ് ശബരീനാഥന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം കുത്തഴിഞ്ഞ അവസ്ഥയിലെന്ന് യുഡിഎഫ് കൗണ്‍സിലര്‍ കെ എസ് ശബരിനാഥന്‍. എങ്ങനെ ഭരിക്കണമെന്നതില്‍ മേയര്‍ക്ക് അവ്യക്തതയുണ്ടെന്നും ശബരിനാഥന്‍ ആരോപിച്ചു. ജനങ്ങള്‍ കഷ്ടപ്പാടിലാണ്. മരാമത്ത് വകുപ്പുകളിലെ പണികള്‍ ഒരു മാസമായി നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷന്‍ ഭരണസമിതിയുടേത് മെല്ലെപ്പോക്ക് നയമാണെന്നും അദ്ദേഹം ആരോപിച്ചു. സുഗതനെ അറസ്റ്റ് ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാര്‍ ധൈര്യം കാണിച്ചു. കൗണ്‍സില്‍ യോഗം വിളിക്കാതെ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഓരോ മാസവും യോഗം വിളിക്കണമെന്ന ചട്ടമുണ്ടായിട്ടും വിളിച്ചില്ല. സുഗതനെ സംരക്ഷിക്കാന്‍ കോര്‍പ്പറേഷന്‍ ഭരണം താറുമാറാക്കിയെന്നും ശബരിനാഥന്‍ പറയുന്നു. ഒരാള്‍ക്ക് വേണ്ടി ഭരണം സ്തംഭിപ്പിച്ചു. ഏപ്രിലിലെ യോഗത്തില്‍ പങ്കെടുത്തതിന്റെ രേഖ കാണിക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.29 ന് ചേരുന്ന കൗണ്‍സിലില്‍ സത്യപ്രതിജ്ഞ നടത്തണം. കാപ്പ കേസ് പ്രതി വരാന്‍ വേണ്ടി വീണ്ടും നീട്ടിക്കൊണ്ടുപോകരുത്. ഒരാള്‍ക്ക് വേണ്ടി ഒരു നഗരത്തെ മുഴുവന്‍ പരിഭ്രാന്തിയിലാക്കരുത്. കൗണ്‍സില്‍ ചേരാന്‍ യുഡിഎഫ് മൂന്ന് തവണ കത്ത് നല്‍കി. കൗണ്‍സിലിലെ പ്രാഥമിക അജണ്ട സത്യപ്രതിജ്ഞയാവണം. സത്യപ്രതിജ്ഞ നിയമവിധേയമായി നടക്കണം. ഹൈക്കോടതി വിധിയില്‍ പേരെടുത്ത് പറഞ്ഞവരുടെ സത്യപ്രതിജ്ഞ നടക്കട്ടെയെന്നും ശബരീനാഥന്‍ പറഞ്ഞു.




