Uncategorized

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം ആരംഭിച്ചു; 11 കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി ജൂൺ 17-ന് യുഎസും ഇറാനും ധാരണാപത്രത്തിൽ ഒപ്പുവച്ചതിനുശേഷം ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പുനരാരംഭിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ ലക്ഷ്യമാക്കി 11 കപ്പലുകൾ പുറപ്പെട്ടതായാണ് റിപ്പോർട്ട്.

ക്രൂഡ് ഓയിൽ, ഗ്യാസ്, വളം എന്നിവ കയറ്റിയ കപ്പലുകൾ കടലിടുക്ക് കടന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൂടാതെ രണ്ട് ഇന്ത്യൻ കപ്പലുകൾ ഗൾഫ് മേഖലയിലേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്.

മേഖലയിലൂടെയുള്ള ഗതാഗതം പുനരാരംഭിച്ചതിൻ്റെ സൂചനയാണെന്ന് ഇന്ത്യൻ വിദേശകാര്യവൃത്തങ്ങൾ അറിയിച്ചു. ഇതിൽ മൂന്ന് ഇന്ത്യൻ പതാക ഘടിപ്പിച്ച എണ്ണക്കപ്പലുകളും ഉൾപ്പെടുന്നു.
ഇതിൽ ഓരോന്നിലും 28,500 മെട്രിക് ടൺ ക്രൂഡ് ഓയിൽ വീതമാണുള്ളത്. കൂടാതെ ഒരു വിദേശ എണ്ണക്കപ്പൽ, ഒരു എൽപിജി കപ്പൽ, വളം കയറ്റിയ ആറ് വിദേശ ബൾക്ക് കാരിയറുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി യുഎസും ഇറാനും തമ്മിൽ 14 ഇന ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെയാണ് ചരക്കുനീക്കം സുഗമമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button