Uncategorized

*കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു, യുഎസ്എസ് വിജയികളെ ആദരിച്ചു*

കേളകം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആദരിച്ചു. ആദരം 2026 എന്ന പരിപാടി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ബിൻസു കക്കാട്ടിൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെയിഷ ഓളാട്ടുപുറം, കേളകം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ എന്നിവർ കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ്, മദേഴ്സ് ഫോറം പ്രസിഡണ്ട് ബിനിത രമേശൻ, സ്റ്റാഫ് പ്രതിനിധികളായ വിജി പി ജെ, സീന ഇ എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മാസ്റ്റർ ജേക്കബ് ഈപ്പന്‍, കുമാരി ലിഥിയ ബൈജു എന്നിവർ മറുപടിയായി പ്രസംഗിച്ചു. പ്രിൻസിപ്പാൾ എന്‍ ഐ ഗീവർഗീസ് സ്വാഗതവും ഹെഡ്മാസ്റ്റർ എം വി മാത്യു നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button