Uncategorized

മലപ്പട്ടത്ത് പടക്കം പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

ശ്രീകണ്ഠപുരം മലപ്പട്ടത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടെ പട ക്കം പൊട്ടിത്തെറിച്ച് തൊഴിലുറ പ്പ് തൊഴിലാളിക്ക് പരിക്കേറ്റു. മല പട്ടം പുതിയവളപ്പിൽ കദീജ(53) യ്ക്കാണ് പരിക്കേറ്റത്. കൈവിരലി ന് പരിക്കേറ്റ കദീജ മയ്യിൽ ഗവ. ആസ്പത്രിയിൽ ചികിത്സ തേടി. ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴി ലാളികൾക്ക് ചീളുകൾ തെറിച്ച്, നിസ്സാര പരിക്കേറ്റു.തിങ്കളാഴ്ച രാവിലെ 11-ന് മല പട്ടം സെൻട്രൽ-കാപ്പാട്ടുകുന്ന് റോഡിൽ മലപ്പട്ടം സഹകരണ ബാങ്ക് കഴിഞ്ഞുള്ള ഇറക്കത്തിൽ രയരോത്ത് സന്തോഷിന്റെ ഉട മസ്ഥതയിലുള്ള പറമ്പിലാണ് . അപകടമുണ്ടായത്. ഇവിടെ കാട് വെട്ടിത്തെളിച്ച് മഴക്കുഴി നിർമി ക്കാനാണ് 40 തൊഴിലുറപ്പ് തൊഴിലാളികളെത്തിയത്. നാല് സം ഘമായി തിരിഞ്ഞായിരുന്നു ജോ ലിചെയ്തിരുന്നത്. ഇതിനിടയിലാ ണ് കദീജയുടെ സമീപത്തുനിന്ന്പടക്കം പൊട്ടിത്തെറിച്ചത്. ഏറെ നാളുകളായി കാടുപിടിച്ച് കിടന്ന പ്രദേശമാണിത്. കാടു വെട്ടിത്തെളിക്കുന്നതിനിടെ പെട്ടെന്ന് വലിയ ശബ്ദം കേട്ടെന്നും ഓടിച്ചെന്ന് നോക്കിയപ്പോൾ കദീജയുടെ കൈയിൽ മുഴുവൻ ചോരയായിരുന്നെന്നും കൂടെ യുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞു. സംഭവമറിഞ്ഞ് പഞ്ചാ യത്ത് പ്രസിഡൻറ് പി.പി.ലക്ഷ്മ ണൻ, വൈസ് പ്രസിഡൻറ് വാ സന്തി, സെക്രട്ടറി എം.ശിഹാബ്, ഓവർസിയർ എം.പി.അബ്ദുൾ നാസർ എന്നിവർ സ്ഥലത്തെ ത്തി.
മയ്യിൽ സി.ഐ. രാംജിത്തി ന്റെ നേതൃത്വത്തിൽ പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാ ഡും സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപന്നികളെ കൊല്ലാനായി വെച്ച പന്നിപ്പടക്കമാകാം പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button