Uncategorized

പായം പഞ്ചായത്ത് ‘ഊർവരം’- മുളയധിഷ്ഠിത വ്യവസായ പരിശീലന കളരി ഇരിട്ടി റോയൽ ലയൺസ് ക്ലബ്ബ് അംഗങ്ങൾ സന്ദർശിച്ചു

പഞ്ചായത്ത് പരിധിയിൽ പുഴയോരങ്ങളിൽ നട്ടു പിടിപ്പിച്ച മുളകൾ ഉപയോഗിച്ച് പരമ്പരാഗത ഉൾപന്നങ്ങൾ നിർമ്മിക്കാനും, മുളയിൽ മ്യുറൽ പെയിന്റിംഗ്, ബാംബൂ മ്യുറൽ ഡെക്കാ പേജ് എന്നിവയൊരുക്കാൻ 100 വനിതകൾക്ക് 20 ദിവസത്തെ പരിശീലനമാണ് നൽകി വരുന്നത്. പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ എം വിനോദ് കുമാർ, വൈസ് പ്രസിഡന്റ്‌ ജെസ്സി പി എൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പവിത്രൻ പായം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത രജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി രാധാകൃഷ്ണൻ, വാർഡ് മെമ്പർമാർ സുജിഷ പ്രസാദ്, പങ്കജാക്ഷി, ഇരിട്ടി ലയൺസ് റോയൽ വൈസ് പ്രസിഡന്റ്‌ ജോയ് പടിയൂർ, ലയൺസ് ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗം ഡോ ജി ശിവരാമകൃഷ്ണൻ, സെക്രട്ടറി അനൂപ് അളോറ, ട്രഷറർ ബിപിൻ വിജയൻ, ഡയറക്ടർ ബിനോജ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button