Uncategorized

നാദാപുപരത്ത് എട്ടുവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; അധ്യാപകന് സസ്പെൻഷൻ

കോഴിക്കോട്: നാദാപുരം വേവത്ത് നാലാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചെന്ന പരാതിയിൽ നടപടി. ആരോപണ വിധേയനായ അധ്യാപകൻ ജംഷീറിനെ വേവം എൽപി സ്കൂൾ മാനേജ്മെന്റ് സസ്‌പെൻഡ് ചെയ്തു. മർദ്ദനമേറ്റ കുട്ടിയുടെ കുടുംബം ജംഷീറിനെതിരെ വളയം പൊലീസിന് പരാതി നൽകിയിരുന്നു.കുട്ടിയുടെ കാലിലെ പാടുകൾ കണ്ട് മതാപിതാക്കൾ പരാതി നൽകുകയായിരുന്നു. വേവം കരുവാൻ കുന്നുമ്മൽ ഇസ്മയിലിൻ്റ മകൻ മുഹമ്മദ് സിനാൻ(8) നാണ് മർദ്ദനമേറ്റത് അധ്യാപകനെ പേടിച്ച് കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. പരിക്കേറ്റ കുട്ടി നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button