Uncategorized

സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു

കൊച്ചി: സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്‌ചയിലേക്ക് വീണ് ബാലിക മരിച്ചു. മാവേലിപുരം ഗുഡ് എർത്ത് ഹ്യൂസ് ഓഫ് ലൈഫ് ഫ്ളാറ്റിൽ താമസിക്കുന്ന റോഗൺ ആൻഡ്രൂസിന്റെയും ടെസി കെ. മാത്യുവിന്റെയും മകൾ റിഹാന കാതറിൻ ആൻഡ്രൂസ് (12) ആണ് മരിച്ചത്. കൊല്ലംകുടിമുകൾ വിദ്യാജ്യോതി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം.

മാവേലിപുരം ഓണം പാർക്കിന് സമീപത്തെ റോഡിൽ സഹോദരനുമൊത്ത് സൈക്കിൾ ഓടിക്കുന്നതിനിടെ റോഡരികിലെ താഴ്ന്ന പറമ്പിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. തല്ക്ക് പരിക്കേറ്റ റിഹാനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലാരിവട്ടം മെഡിക്കൽ സെന്റർ ആശുപത്രി മോർച്ചറിയിൽ.

സഹോദരങ്ങൾ: റിഹാൻ ആൻഡ്രൂസ്, അയാൻ ആൻഡ്രൂസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button