Uncategorized

‘മലയാളി മനസിൽ ഇടം നേടിയ വില്ലൻ’; എൻഎഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 24 വർഷം

എൻഎഫ് വർഗീസ്, ആ പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഉള്ളിൽ ആദ്യം തെളിഞ്ഞുവരിക ആകാശദൂതിലെ വില്ലൻ കേശവനെയാണ്. പല ചിത്രങ്ങളിലൂടെയും വില്ലനായും സഹനടനായും മലയാളി മനസിൽ ഇടം നേടിയ എൻഎഫ് വർഗീസ് വിടവാങ്ങിയിട്ട് ഇന്നേക്ക് 26 വർഷം തികയുന്നു. സിനിമ ജീവിതാഭിലാഷമായി കണ്ട വർഗീസ് കലാഭവനിൽ മിമിക്രി ആർട്ടിസ്റ്റായാണ് തന്റെ കരിയറിന് തുടക്കം കുറിച്ചത്. നാടകങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

സിനിമാജീവിതത്തിൽ തുടക്കകാലത്ത് ചെറിയ വേഷങ്ങൾ ചെയ്ത വർഗീസ് തന്റെ വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. 1993 ൽ പുറത്തിറങ്ങിയ ആകാശദൂതിലെ കേശവൻ മുതൽ പത്രത്തിലെ വിശ്വനാഥനും നരസിംഹത്തിലെ മണപ്പള്ളി പവിത്രനും പ്രജയിലെ ളാഹേൽ വക്കച്ചനും, ലേലത്തിലെ കടയാടി രാഘവനും തുടങ്ങി അങ്ങനെ നീളുന്നു ലിസ്റ്റ്. വില്ലൻ വേഷങ്ങൾക്കപ്പുറം, മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത മറ്റു കഥാപാത്രങ്ങൾ കൊണ്ടും അദ്ദേഹം സിനിമയിൽ നിറഞ്ഞു. നൂറിലധികം ചിത്രങ്ങളിലാണ് എൻഎഫ് വർഗീസ് അഭിനയിച്ചത്.2002 ൽ ജൂൺ 19 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തന്റെ വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വയം കാറോടിച്ചുപോകുകയായിരുന്നു അദ്ദേഹം. എന്നാൽ, ആശുപത്രിക്ക് സമീപമെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിലിൽ ഇടിച്ച് നിന്നു. ഇതുകണ്ട നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങൾ എത്ര പിന്നിട്ടാലും മലയാളികളുടെ ‘പ്രിയ്യപ്പെട്ട വില്ലൻ’ എന്നും ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button