Uncategorized
കൈയ്യിൽ സ്വന്തം പേരിലല്ലാത്ത ആധാർ കാർഡ്; പരോളിലിറങ്ങി മുങ്ങിയ ആൾ 34 വർഷത്തിന് ശേഷം തുറന്ന ജയിലിൽ തിരിച്ചെത്തി
തിരുവനന്തപുരം: 34 വർഷം മുൻപ് പരോളിൽ ജയിലിൽ നിന്ന് ഇറങ്ങി മുങ്ങിയ പ്രതി തിരിച്ചെത്തി. നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ് സംഭവം. വധക്കേസ് പ്രതിയായ ഇടുക്കി നെടുങ്കണ്ടം സ്വദേശി ഭാസ്കരനാണ് ഇന്ന് വൈകിട്ടോടെ തുറന്ന ജയിലിലെത്തിയത്. മറ്റൊരു പേരിലുള്ള ആധാർ കാർഡാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഇയാൾ തന്നെയാണ് താൻ 34 വർഷം മുൻപ് പരോളിലിറങ്ങി മുങ്ങിയതാണെന്നും കീഴടങ്ങാൻ വന്നതാണെന്നും ജയിൽ അധികൃതരോട് പറഞ്ഞത്. ഇയാളുടെ കൈവശമുണ്ടായിരുന്ന രേഖകൾ ജയിൽ ജീവനക്കാർ പരിശോധിക്കുകയാണ്.