Uncategorized
കുടുംബപ്രശ്നം തർക്കത്തിലേക്ക്, പിന്നെ കയ്യാങ്കളി; കൊല്ലത്ത് ബന്ധുക്കൾ ചേർന്ന് മർദിച്ചെന്ന് യുവതിയുടെ പരാതി
കൊല്ലം: ഇരവിപുരത്ത് ബന്ധുക്കൾ ചേർന്ന് മർദ്ദിച്ചെന്ന് യുവതിയുടെ പരാതി. 24 കാരിയായ സോനുവിൻ്റെ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 18 ആം തീയതിയാണ് കേസിനാപ്ദമായ സംഭവം. കുടുംബ പ്രശ്നത്തെ തുടർന്ന് ബന്ധുകൾ തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറി. മാതൃസഹോദരിയുടെ മകളും ഭർത്താവും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. യുവതി പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇരവിപുരം പൊലീസ് പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തിയെന്ന് ആരോപിച്ച് യുവതി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു.