കേരള തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തിനു സമീപം ബുധനാഴ്ചയോടെ പുതിയ ന്യൂനമർദം രൂപപ്പെടും.
കേരള തീരത്തിനു മുകളിലുള്ള രണ്ട് ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായി തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കേരള തീരത്തിനു മുകളിൽ തെക്കൻ ആൻഡമാൻ കടൽ വരെ ഒരു ന്യൂനമർദപാത്തിയും തെക്കൻ ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ആറുമുതൽ 11 സെന്റിമീറ്റർ മഴയാണ് പ്രവചിക്കുന്നത്.