Uncategorized

ഐപിഎസ് ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിൽ ഡിജിപിക്കും അതൃപ്‌തി, ആഭ്യന്തരമന്ത്രിയെ നേരിട്ട് കാണും, അതൃപ്തി ധരിപ്പിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലെ അഴിച്ചുപണിയിൽ ഉയരുന്നത് വലിയ പരാതി. എഡിജിപിമാരടക്കം മുൻ സർക്കാരുമായി അടുത്തു നിന്ന ഉദ്യോഗസ്ഥരെയെല്ലാം സ്ഥലംമാറ്റിയതിൽ ഡിജിപിയും അതൃപ്‌തിയിലാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ഡിജിപി കാര്യങ്ങൾ ധരിപ്പിക്കും. ഐഎഎസിലെന്ന പോലെ ഇടത് സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായക സ്ഥാനങ്ങളില്‍ നിയമനം നല്‍കിക്കൊണ്ടായിരുന്നു യുഡിഎഫ് സര്‍ക്കാരിന്‍റെ നടപടി.എന്നാൽ സ്ഥലമാറ്റത്തിൽ ഐപിഎസ് തലപ്പത്തുള്ള നീരസം ഡിജിപി പൊലീസ് ഉപദേഷ്ടാവിനെ അറിയിച്ചു. പൊലീസ് ആസ്ഥാനത്ത് നിന്നുളള ശുപാർശയിൽപ്പെടാത്തവർ പട്ടികയിൽ കടന്നുകൂടിയെന്നാണ് വിമർശനം. മികച്ച ട്രാക് റിക്കോർഡ് ഇല്ലാത്ത പലരും ജില്ലാ എസ് പിമാരായെത്തി.

വടക്കൻ മേഖലയിൽ ഐജിയെ നിയമിച്ചില്ല, തെക്കൻ മേഖലയിൽ വർഷങ്ങളായി ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനെ തൊട്ടില്ല എന്നെല്ലാമാണ് പരാതികൾ. കോഴിക്കോട് കമ്മീഷണറുടെ നിയമനത്തിലും വിമർശനം ഉയർന്നു. സീനിയറായ ഡിസിപിക്ക് മുകളിലായി ജൂനിയറായ ഉദ്യോഗസ്ഥനെ കമ്മീഷണറാക്കി എന്നാണ് പരാതി. കോഴിക്കോട് റൂറൽ, വയനാട് ഉൾപ്പെടെ ജൂനിയർ ഐപിഎസുകാർക്ക് നിയമനം നൽകി മൂന്നു മാസം കൊണ്ട് മാറ്റി, നല്ല സർവ്വീസ് റെക്കോഡില്ലാത്ത ഉദ്യോഗസ്ഥരും ജില്ലാ എസ്പിമാരായി എന്നെല്ലാം പരാതികൾ ഉയർന്നു.

recommended by

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button