Uncategorized

സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകന്റെ നിയമനം; പ്രതികളുടെ ദൗർബല്യം അറിയുന്ന ഒരാൾ വരുന്നത് നല്ലത്: കെ മുരളീധരൻ

തിരുവനന്തപുരം: സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതില്‍ ന്യായീകരണവുമായി ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍. തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന്റേതാണെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. താന്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രതികളുടെ ദൗര്‍ബല്യം അറിയാവുന്ന ഒരാള്‍ അഭിഭാഷകനായി വരുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായ കെ ബി പ്രദീപിനെയാണ് ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത്. ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. എന്നാല്‍ ഇദ്ദേഹത്തിന് വേണ്ടി പുതിയ പദവി നല്‍കുകയായിരുന്നു.

അതേസമയം നിപയില്‍ വന്ന ആശയക്കുഴപ്പത്തിലും മന്ത്രി പ്രതികരിച്ചു. നിപയില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനം കഴിഞ്ഞാണ് വൈറോളജി ലാബിലെ ഫലം തനിക്ക് ലഭിച്ചത്. ഔദ്യോഗികമായി ലഭിക്കാതെ തനിക്കൊന്നും പറയാന്‍ കഴിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയാല്‍ കളക്ടര്‍ മന്ത്രിയെ അറിയിക്കേണ്ടതാണ്. കളക്ടര്‍ പുതിയ ആളാണെന്നും പരിചയക്കുറവുണ്ടെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ പൂനെയില്‍ നിന്നുള്ള ഫലം ലഭിച്ചില്ലെന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പൂനെയില്‍ നിന്നുള്ള ഫലം ഇന്നലെ ഉച്ചയോടെ തന്നെ ലഭിച്ചെന്നും രോഗിക്ക് നിപ സ്ഥിരീകരിച്ചെന്നും കോഴിക്കോട് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഈ ആശയക്കുഴപ്പത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button