സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ചങ്ങലയിൽ കണ്ണികളായി വിദ്യാർഥികൾ. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നാം ഇന്നു തീർത്ത ചങ്ങലയുടെ കണ്ണിപൊട്ടില്ലെന്നും ലഹരി വിരുദ്ധ നിലപാട് ജീവിതത്തിൽ അങ്ങോട്ടും തുടരുമെന്നാകണം പ്രതിജ്ഞയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്കൂളുകളിലും പ്രധാന കേന്ദ്രങ്ങളിലും മനുഷ്യചങ്ങല തീർത്തു. വിദ്യാർഥികൾ, പൗരപ്രമുഖർ, കായികതാരങ്ങൾ ഉൾപ്പെടെയുള്ളവർ അണി ചേർന്നു. ലഹരിവസ്തുക്കൾ കത്തിച്ച് സേ നോ ടു ഡ്രഗ്സ് പ്രഖ്യാപനം നടന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ ലഹരിവിരുദ്ധ മുദ്രാവാക്യം ചൊല്ലി.