Uncategorized
ഇരിക്കൂറിൽ ഭിന്നശേഷി യുവാവിനെ മർദ്ദിച്ചതായി പരാതി.

ഭിന്നശേഷി യുവാവിനെ മർദ്ദിച്ചതായി പരാതി. ഇരിക്കൂറിലെ പള്ളിപ്പാത്ത് ഇർഷാദിനാണ് മർദ്ദനമേറ്റത്. സഹോദരനുമായുള്ള സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കീത്തടത്ത് അഷ്കർ ആണ് മർദ്ദിച്ചത് എന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ ഇർഷാദിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെ പ്രവേശിപ്പിച്ചു. ഇർഷാദിന്റെ സഹോദരൻ അൻഷാദിന് കീതടത്ത് അസ്കർ നൽകാനുള്ള പണത്തിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വാക്ക് തർക്കവും കയ്യാങ്കളിയും നടന്നു ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പിറ്റേദിവസം അൻഷാദിന്റെ ഇളയ സഹോദരൻ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത 95% ഭിന്നശേഷിക്കാരൻ ആയ ഇർഷാദിനെ അസ്കർ മർദ്ദിച്ചത് എന്ന് കുടുംബം ഇരിക്കൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.




