തളിപ്പറമ്പിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസ് കേരള ക്യാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പില്‍ ഈ അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. എം എ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് ഡവലപ്മെന്റ്, എം എ പബ്ലിക് പോളിസി ആന്‍ഡ് ഡവലപ്മെന്റ്, എം എ ഡി സെന്‍ട്രലൈസേഷന്‍ ആന്‍ഡ് ലോക്കല്‍ ഗവേണന്‍സ് എന്നിവയാണ് കോഴ്സുകള്‍. യോഗ്യത: 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കുള്ള ബിരുദം. ഓരോ കോഴ്സിലും ഒരു മുന്‍ ജനപ്രധിനിധിക്കും ഒരു തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥനും സീറ്റുണ്ട്. രജിസ്ട്രേഷന് ഫീസ് 450 രൂപ (എസ് സി/എസ് ടി/പി ഡബ്ലു ബി ഡി-270 രൂപ) ഓണ്‍ലൈനായി അടച്ച ശേഷം യു ടി ആര് നമ്പര്‍ ഉപയോഗിച്ച് https://www.kila.ac.in/courses-offered/ എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി നവംബര്‍ 21 വരെ അപേക്ഷ സമര്‍പ്പിക്കാം. ഓരോ കോഴ്സിനും പ്രത്യേകം അപേക്ഷിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, രജിസ്ട്രേഷന് ഫീസ് അടച്ചതിന്റെ രേഖ, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ അഭിമുഖ സമയത്ത് ഹാജരാക്കണം. ഫോണ്‍: 04872 207000
27/10/2022
next post