Uncategorized
കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഇരിട്ടി അഗ്നിരക്ഷാ സേന
ഇരിട്ടി: ഉളിക്കൽ മുണ്ടാനൂർ ചീത്തക്കലിൽ കിണറ്റിൽ വീണ പശുവിന് ഇരിട്ടി ഫയർഫോഴ്സ് സംഘം രക്ഷകരായി. ചേക്കിനകത്ത് റംലയുടെ ഏഴുമാസം ഗർഭിണിയായ പശുവാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്. ഒന്നര മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് സംഘം കിണറ്റിൽ നിന്നും പശുവിനെ രക്ഷിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി. പി ബൈജു, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.ജി അശോകൻ, ബെന്നി ദേവസ്യ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷാനിഫ്,ആഷിക്, രാജേഷ് ഹോം ഗാർഡുമാരായ ശ്രീജിത്ത്, ധനേഷ് കെ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.