ഫിക്സഡ് ഡെപ്പോസിറ്റുകളില്‍ നോമിനി നിര്‍ബന്ധം; നടപടികളുമായി ആര്‍ബിഐ
ഫിക്സഡ് ഡെപ്പോസിറ്റുകളില്‍ നോമിനികളെ നിശ്ചയിക്കാത്തത് കാരണമുള്ള പ്രതിസന്ധികള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികളുമായി റിസര്‍വ് ബാങ്ക്. അക്കൗണ്ട് ഉടമകള്‍ മരിക്കുമ്പോള്‍ അക്കൗണ്ടില്‍ നിക്ഷേപിച്ച തുക ലഭിക്കുന്നതിന് നോമിനികളെ നിശ്ചയിക്കേണ്ടത് നിര്‍ബന്ധമാണ്. നോമിനികള്‍ ഇല്ലാത്തതിനാല്‍ നിക്ഷേപിച്ച പണം ലഭിക്കുന്നതിന് കുടുംബാംഗങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നോമിനിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ്ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദ്ദേശപ്രകാരം നോമിനികളെ നിര്‍ദ്ദേശിക്കാന്‍ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നവരോട് ബാങ്കുകള്‍ ആവശ്യപ്പെടണം. നിലവിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്കും പുതിയതായി നിക്ഷേപം നടത്തുന്നവരും നോമിനികളെ നിര്‍ദേശിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കണം.