Uncategorized

വർഷങ്ങളായി കരമടച്ചിരുന്ന 18സെന്റ് ഭൂമി സർക്കാർ രേഖകളിൽ കാണാനില്ല, ഓഫീസുകൾ കയറിയിറങ്ങി മക്കൾ

തിരുവനന്തപുരം: 53 വർഷങ്ങൾക്ക് മുമ്പ് ഭാഗപത്രത്തിലൂടെ ലഭിച്ച 18 സെൻ്റ് ഭൂമി കരമടയ്ക്കാൻ എത്തിയപ്പോൾ ഭൂരിഭാഗവും കാണാനില്ല. കാട്ടാക്കട താലൂക്കിലെ വിളവൂർക്കൽ വില്ലേജിൽ പരേതയായ എം.സുഭദ്രാമ്മയുടെ പേരിലുള്ള ഭൂമിയാണ് രേഖകളിൽ നിന്നും അപ്രത്യക്ഷമായത്. ഭാഗപത്ര പ്രകാരം സുഭദ്രാമ്മയ്ക്കു 53 വർഷം മുൻപു ലഭിച്ച ഭൂമിയിലെ 17.5 സെന്റ് രേഖകളിൽ കാണാതായതോടെ സുഭദ്രയുടെ മക്കളും ഭൂമിയുടെ നിലവിലെ അവകാശികളുമായ പി.ജയധരനും പി.രാമചന്ദ്രൻ നായരും റവന്യു വകുപ്പിൽ പരാതി നൽകിയത്.
ഭൂമി ആരും കയ്യേറിയിട്ടില്ലെങ്കിലും സർക്കാർ രേഖകളിൽ കുറവ് വന്നതാണ് കുടുംബത്തെ ആശങ്കയിലാക്കിയത്. 2014 വരെയുള്ള ഭൂനികുതി രസീതിൽ ഭൂമിയുടെ വിസ്തീർണം 7.02 ആർ (ഏകദേശം 18 സെന്റ്) എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മാതാവിന്റെ മരണശേഷം ഇരുവരും കഴിഞ്ഞ വർഷമാണു വീണ്ടും ഭൂനികുതി അടയ്ക്കാൻ പോയത്. ഓൺലൈനിൽ അടച്ചപ്പോൾ ഇത് 26 ചതുരശ്ര മീറ്റർ (ഏകദേശം 0.6 സെന്റ്) ആയി കുറഞ്ഞു. ഭൂമിയിൽ നല്ലൊരു പങ്കും മറ്റൊരുടെയൊക്കെയോ പേരിലേക്കു മാറിയെന്നാണു വില്ലേജിലെ ഓൺലൈൻ രേഖകളിൽ വ്യക്തമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button