Uncategorized

അന്യപുരുഷൻമാരോട് ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുത്, മത നിയമങ്ങൾ അനുസരിക്കണമെന്ന് സമസ്ത കാന്തപുരം വിഭാഗം

കോഴിക്കോട്: വ്യായാമങ്ങൾ മത നിയമങ്ങൾക്ക് അനുസരിച്ചാകാണമെന്ന് സമസ്ത കാന്തപുരം വിഭാഗം. ആരോഗ്യസംരക്ഷണത്തിന് ഇസ്‌ലാം വളരെ പ്രാധാന്യം നല്‍കുന്നുണ്ട്.മത നിയമങ്ങൾക്ക് വിധേയമായി ആവശ്യമായ വ്യായാമം വിരോധിക്കപ്പെട്ടതല്ല. അന്യ പുരുഷൻമാരുടെ മുന്നിലും ഇടകലർന്നും സ്ത്രീകൾ അഭ്യാസം നടത്തുന്നത് അനുവദനീയമല്ല. മത വിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളം പ്രചരണങ്ങളും ക്ലാസ്സുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതും അനുവദിയമല്ല .

ജീവിത ശൈലി രോഗങ്ങള്‍ തടയുന്നതിനും ശാരീരിക ഉണര്‍വ്വിനും വ്യായാമം നല്ലതെന്നും സമസ്ത എപിവിഭാഗം പറയുന്നു. കാന്തപുരം വിഭാഗം സമസ്ത മുശാവറ യോഗത്തിൽ ആണ് പ്രതികരണം. നേരത്തെ മെക് 7 വ്യായാമ കൂട്ടായ്മയെ കാന്തപുരം വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി വിമർശിച്ചിരുന്നു. ഇതിന് പിന്നിൽ ജമാഅത് എന്നായിരുന്നു വിമർശനം. പേരോട് പങ്കെടുത്ത മുശാവറ യോഗത്തിൽ ആണ് പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button