ഗുരുവായൂര്‍ ഏകാദശി: 15 ദിനരാത്രങ്ങള്‍ സംഗീത സാന്ദ്രമാകും, ചെമ്പൈ സംഗീതോത്സവം ഉദ്ഘാടനം നവംബര്‍ 26ന്
തൃശൂര്‍: ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിന് ചൊവ്വാഴ്ച തിരശീല ഉയരും. ശ്രീ ഗുരുവായൂരപ്പന് ചെമ്പൈ സംഗീത പുരസ്കാര സമര്‍പ്പണവും അന്ന് നടക്കും. തുടര്‍ന്നുള്ള 15 ദിനരാത്രങ്ങള്‍ സംഗീത സാന്ദ്രമാകും. കര്‍ണാടക സംഗീത കുലപതി പത്മഭൂഷണ്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഏകാദശി നാദോപാസനയുടെ സ്മരണാര്‍ഥം ഗുരുവായൂര്‍ ദേവസ്വം നടത്തി വരുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷമാണിത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളാണ് ദേവസ്വം ആസൂത്രണം ചെയ്യുന്നത്.
ഡിസംബര്‍ 11നാണ് ഗുരുവായൂര്‍ ഏകാദശി. ദശമി നാളായ ഡിസംബര്‍ 10നാണ് ഗജരാജന്‍ കേശവന് അനുസ്മരണ ദിനം. ദശമി നാളായ ഡിസംബര്‍ 10ന് ഗജഘോഷയാത്ര, ആനയൂട്ട് എന്നിവയോടെ ഗജരാജന്‍ ഗുരുവായൂര്‍ കേശവന് അനുസ്മരണ ദിനം ആചരിക്കും. ഗുരുവായൂര്‍ ഏകാദശി ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ദേവസ്വം അറിയിച്ചു.
ചെമ്പൈ സംഗീതോത്സവം സുവര്‍ണ്ണ ജൂബിലി
ഗുരുവായൂര്‍ ഏകാദശിക്ക് വര്‍ഷങ്ങളോളം ഗുരുവായൂരപ്പ സന്നിധിയില്‍ സംഗീതാര്‍ച്ചന നടത്തിയ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ 1974 ഒക്ടോബര്‍ 16നാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗശേഷം ശിഷ്യന്മാരുടെ പങ്കാളിത്തത്തോടെ ആ വര്‍ഷം ദേവസ്വം സംഗീതോത്സവം നടത്തുകയുണ്ടായി. 1975 മുതല്‍ കൂടുതല്‍ വിപുലമായി ദേവസ്വം ചൈമ്പൈ സംഗീതോത്സവം ഏറ്റെടുത്ത് സംഘടിപ്പിച്ചു വരുന്നു. ഇതിനായി പ്രത്യേക സബ് കമ്മറ്റിയും പ്രവര്‍ത്തിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ദേവസ്വം ആസൂത്രണം ചെയ്ത് വരികയാണ്.
കന്യാകുമാരിയുടെ സംഗീതകച്ചേരി അരങ്ങേറും. ചടങ്ങില്‍ ചെമ്പൈ സംഗീതോത്സവ സമ്പ് കമ്മിറ്റി കണ്‍വീനറും ദേവസ്വം ഭരണസമിതി അംഗവുമായ ശ്രീ.കെ.പി. വിശ്വനാഥന് സ്വാഗതം പറയും. ശ്രീഗുരുവായൂരപ്പന് ചെമ്പൈ പുരസ്കാര നിര്‍ണയ സമിതി അംഗവും ദേവസ്വം ഭരണ സമിതി അംഗവുമായ ശ്രീ.സി.മനോജ് പുരസ്കാര സ്വീകര്‍ത്താവിനെയും ദേവസ്വം ഭരണസമിതി അംഗം ശ്രീ .വി.ജി.രവീന്ദ്രന് ദേവസ്വം ആദരവ് ഏറ്റുവാങ്ങുന്ന പി.എസ്. വിദ്യാധരന് മാസ്റ്ററെയും സദസിന് പരിചയപ്പെടുത്തും.