50,000 രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളി വിജയ്: നിരാശരെന്ന് കർഷകർ; കൂടുതല്‍ ഇളവുകള്‍ വേണം

തമിഴ്‌നാട്ടിലെ ചെറുകിട-നാമമാത്ര കർഷകർക്ക് ആശ്വാസമായി കോഓപ്പറേറ്റീവ് ബാങ്കുകളിൽ നിന്നുമെടുത്ത 50,000 രൂപ വരെയുള്ള കാർഷിക കടങ്ങൾ പൂർണ്ണമായി എഴുതിത്തള്ളാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്. സെക്രട്ടേറിയറ്റിൽ നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കർഷകർക്കായുള്ള പ്രത്യേക പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പുതിയ ഉത്തരവ് പ്രകാരം നാമമാത്ര കർഷകരുടെ 50,000 രൂപ വരെയുള്ള വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളിയപ്പോൾ, ചെറുകിട കർഷകർക്ക് ഇതേ തുക വരെയുള്ള വായ്പകൾക്ക് 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ വായ്പയെടുത്ത വൻകിട കർഷകർക്ക് 5,000 രൂപ വീതവും ഇളവ് ലഭിക്കും.
കഴിഞ്ഞ വർഷം മേയ് 1 നും ഈ വർഷം ഫെബ്രുവരി 28 നും ഇടയിൽ സഹകരണ ബാങ്കുകളിൽ നിന്നും കാർഷിക വായ്പയെടുത്ത 1422555 കർഷകർക്കാണ് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുക. പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് 2044.46 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.




