Uncategorized

തർക്കങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും”; പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് നീട്ടി ഹൈക്കമാൻഡ്

ഡൽഹി: പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് നീട്ടിവച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. സണ്ണി ജോസഫിനെ മാറ്റുന്നത് രണ്ട് മാസം കഴിഞ്ഞ് മതിയെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ് ഉള്ളത്.

കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബഹന്നാന്‍, വി.എസ്. ശിവകുമാർ എം.കെ. രാഘവൻ എന്നിവരുടെ പേരുകളാണ് പരിഗണനാ പട്ടികയിൽ ഉള്ളത്. വി.ഡി സതീശൻ മന്ത്രിസഭയുടെ തുടക്കത്തിൽ തന്നെ കെപിസിസി തർക്കം വരുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും എന്ന് വിലയിരുത്തലിലാണ് പ്രഖ്യാപനം നീട്ടിയത്. അധ്യക്ഷ പദവിക്ക് വേണ്ടി ആഗ്രഹം പ്രകടിപ്പിച്ച നേതാക്കളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രി ആയശേഷം വി.ഡി. സതീശൻ ആദ്യമായി ഡൽഹിയിലെത്തി. കേരള ഹൗസിൽ വൻ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് നൽകിയത്. വി.ഡി. എസ്-സോണിയാ ഗാന്ധി കൂടിക്കാഴ്ച രാവിലെ 11 മണിക്ക് നടക്കുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയും പ്രിയങ്കയും ഒപ്പമുണ്ടായേക്കും. എന്നാൽ പ്രധാനമന്ത്രിയെ കാണുന്നതിൽ സ്ഥിരീകരണം ആയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button