Uncategorized

റോഡ് മുറിച്ചുകടക്കുന്നതിനി ടെ ലോറിയിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: കാർ നിർത്തി റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം. ചിറക്കൽ കുന്നാവ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ ഷാജി കുന്നത്ത് (54) ആണ് മരിച്ചത്. പന്നേൻപാറയിലെ മലബാർ മെറ്റീരിയൽസ് ഉടമയാണ് ഇദ്ദേഹം. ഇന്നലെ രാത്രി 10.15-ഓടെ പള്ളിക്കുന്ന് ജ്യോതിസ് ആശുപത്രിക്ക് സമീപത്തുവെച്ചാണ് അപകടം നടന്നത്.

കാർ റോഡരികിൽ നിർത്തി പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ വന്ന ലോറി ഷാജിയെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ ശേഖരൻ-നളിനി ദമ്പതികളുടെ മകനാണ്.

ഭാര്യ: ഹേമ. മക്കൾ: നമിത,
അമിത്ത് (ഇരുവരും ബാംഗ്ലൂരിൽ വിദ്യാർത്ഥികൾ).
സഹോദരങ്ങൾ: ഗിരീശൻ,
ശ്രീശൻ, രമാവതി, ശ്രീജിത്ത്. കണ്ണൂർ ടൗൺ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടം വരുത്തിയ ലോറി പോലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button