Uncategorized

ഇരിട്ടി പഴഞ്ചേരി മുക്കിലുള്ള ഈ പ്ലാനറ്റ് ഗൃഹോപകരണ ഷോറൂമിൽ മോഷണം

ഇരിട്ടി പയഞ്ചേരി മുക്കിലുള്ള ഈ പ്ലാനറ്റ് ഗൃഹോപകരണ ഷോറൂമിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് സ്ഥാപനം തുറക്കാൻ എത്തിയ ജീവനക്കാർ ഷട്ടർ തകർത്തത് കാണുന്നത്. സ്ഥാപനത്തിന്റെ മുൻവശത്തെ ഷട്ടറിന്റെ മധ്യഭാഗത്തുള്ള ലോക്ക് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം അകത്തുള്ള ക്യാഷ് കൗണ്ടറുകളും മൊബൈൽഫോൺ ഉൾപ്പെടെ സൂക്ഷിച്ചിരുന്ന ഭാഗങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു മോഷണ സംഘത്തിൽ മൂന്നുപേർ ഉൾപ്പെട്ടിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം ഇരിട്ടി പ്രിൻസിപ്പൾ എസ് ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയ സാധനസാമഗ്രികളുടെയും നഷ്ടത്തിന്റെയും കൃത്യമായ വിവരംങ്ങൾ പരിശോധിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button