Uncategorized

മദ്യം കയറ്റിവന്ന ലോറി, ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് സമീപത്ത് എത്തിയപ്പോൾ പുക ഉയർന്നു; ഡ്രൈവർ രക്ഷകനായി

തൃശ്ശൂർ: ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് സമീപം മദ്യം കയറ്റി വന്ന ലോറിയിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. ഡ്രൈവറുടെ സമയോചിത ഇടപെടലിലാണ് വൻ അപകടം ഒഴിവായത്.
വാഹനത്തിൻ്റെ എഞ്ചിൻ്റെ ടർബോ എന്ന ഭാഗം കത്തിയതാണ് അപകട കാരണം. പുക ഉയർന്ന ഉടനെ ഡ്രൈവർ ബാറ്ററിയുടെയും ഡീസൽ ടാങ്കിലേയ്ക്കുള്ള ബന്ധങ്ങൾ വിച്ഛേദിച്ചു. ഇതോടെ വൻ ദുരന്തത്തിലേക്ക് വഴിവെക്കേണ്ട അപകടം ഒഴിവായി.

പിന്നാലെ ഇരിങ്ങാലക്കുട ഫയർഫോഴ്സ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ പി സജീവൻ്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി. ഇവർ സ്ഥിതി നിയന്ത്രണ വിധേയമാക്കി. സംസ്ഥാന പാതയിൽ റോഡ് നിർമ്മാണം നടക്കുന്നതിനാൽ തൃശ്ശൂർ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ ഇത് വഴിയാണ് കടത്തി വിടുന്നത്. ഏറെ നേരം ഇത് വഴി ഗതാഗതം തടസപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button