24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി
Iritty

ഇരിട്ടി വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

ഇരിട്ടി. ഇരിട്ടി വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും കേരള റീജിയൻ ആക്ടിങ് ചെയർമാൻ ജിയോ ജേക്കബ് ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎൽഎ മുഖ്യാഥിതിയായി. പ്രസിഡന്റ് ബേബി തോലാനി അധ്യക്ഷത വഹിച്ചു. കണ്ണൂർ സബ് റീജിയൻ ചെയർമാാൻ രാജു ചെരിയൻകാല പുതിയ ഭാരവാഹികൾക്ക് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പുതിയ പ്രസിഡന്റ് ഡോ. എം.ജെ.മാത്യു മണ്ഡപത്തിൽ നയപ്രഖ്യാപനം നടത്തി. ദേശീയ നിർവാഹക സമിതി അംഗം നോർത്ത് സോൺ കോ – ഓർഡിനേറ്റർ ഇമ്മാനുവൽ ജോർജ് പുതിയ അംഗങ്ങൾക്ക് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.
ദേശീയ പ്രോപ്പർട്ടി കമ്മിറ്റി അംഗവും ഇരിട്ടി സബ് റീജിയൻ ചെയർമാൻ ഇലക്ടുമായ ജസ്റ്റിൻ കൊട്ടുകാപ്പള്ളി സേവന പദ്ധതി ഉദ്ഘാടനം ചെയ്തു. ഇൻഫോസിസ് അക്ഷയശ്രീ കർഷക അവാർഡ് ജേതാവ് ഡോ. ജോസ് ലറ്റ് മാത്യുവിനെ ആദരിച്ചു. ദേശീയ പ്രോപ്പർട്ടി കമ്മിറ്റി അംഗം മത്തായി വീട്ടിയാങ്കൽ, കണ്ണൂർ സബ് റീജിയൻ ചെയർമാൻ ടോമി കണിവേലിൽ, ഇരിട്ടി സബ് റിജീയൻ വൈസ് ചെയർമാൻ ഇലക്ട് ജോസ് ആവണംകോട്, ജനറൽ കൺവീനർ ഇലക്ട് ബിജു പോൾ, ബെന്നി ജോസഫ് പുക്കോടിയിൽ, പ്രോഗ്രാം കൺവീനർ സണ്ണി കൂറുമുള്ളംതടം, സെക്രട്ടറി ഷിന്റോ മാത്യു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഡോ. എം.ജെ.മാത്യു (പ്രസി), ഷിന്റോ മാത്യു (സെക്ര.), ഷാജി ജോസ് കുറ്റിയിൽ (ട്രഷ.).

Related posts

തിരുവുനായ്ക്കൂട്ടം കുറുകേ ചാടി ബൈക്ക് യാത്രികർക്ക് പരിക്ക്

Aswathi Kottiyoor

പേരാവൂർ മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപണി; പ്രവ്യത്തികൾ ഏറ്റെടുക്കുന്നതിലെ അനാസ്ഥക്കെതിരെ രൂക്ഷ വിമർശം

Aswathi Kottiyoor

പാ​ലം പ​ണി​യി​ൽ അ​ഴി​മ​തി​യെ​ന്ന് സി​പി​എം

Aswathi Kottiyoor
WordPress Image Lightbox