Uncategorized

ഉന്നത വിദ്യാഭ്യാസം ലീ​ഗിനല്ല, ദേവസ്വം വകുപ്പ് കെ മുരളീധരനല്ല; വകുപ്പ് കൈമാറ്റത്തിൽ കടുത്ത അതൃപ്തി

വകുപ്പ് കൈമാറ്റത്തിൽ കോൺ​ഗ്രസിൽ കടുത്ത അതൃപ്തി. ലീ​ഗ് ആവശ്യപ്പെട്ടിരുന്ന ഉന്നതവിദ്യാഭ്യാസം കോൺ​ഗ്രസ് ഏറ്റെടുക്കും. റോജി എം ജോൺ ആയിരിക്കും ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ദേവസ്വം വകുപ്പ് മുരളീധരനല്ല. ഫിഷറീസ് ഗ്രാമ വികസന വകുപ്പുകൾ കൈമാറിയതിൽ കടുത്ത അതൃപ്തിയുണ്ട്.

സുപ്രധാന വകുപ്പുകൾ കൈമാറിയത് കനത്ത നഷ്ടമെന്ന് വിലയിരുത്തൽ. കടുത്ത എതിർപ്പു അവഗണിച്ചാണ് വകുപ്പുകൾ മുസ്ലിം ലീഗിന് വിട്ടു നൽകിയത്. ദീർഘകാലമായി കോൺഗ്രസ് കൈവശം വച്ച വകുപ്പുകൾ ആണ് ഫിഷറീസ് ഗ്രാമവികസനവും.

എ പി അനിൽകുമാറിന് വൈദ്യുതിക്കൊപ്പം ദേവസ്വം നൽകും. ഒ ജെ ജനീഷിന് യുവജനകാര്യത്തിനൊപ്പം തൊഴിലും. ലിജുവിന് എക്സൈസ്, സഹകരണം. ടി സിദ്ദിഖിന് കൃഷി. ഫിഷറീസ്, ഗ്രാമവികസന വകുപ്പുകൾ ലീഗിന് കൈമാറി എന്ന് സൂചന. കെ മുരളീധരൻ ആരോഗ്യം, പി സി വിഷ്‌ണുനാഥ് സംസ്കാരികം. സണ്ണി ജോസഫ് റവന്യൂ, മുഖ്യമന്ത്രി വി ഡി സതീശൻ ധനകാര്യം, തുറമുഖം, നിയമം, പൊതുഭരണം എന്നിങ്ങനെയാണ് മറ്റു വകുപ്പുകൾ.വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. വകുപ്പ് വിഭജനം പൂർത്തിയാക്കി. മുഖ്യമന്ത്രി പട്ടിക ഗവർണർക്ക് കൈമാറി. സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാം ദിനത്തിലാണ് വകുപ്പ് വിഭജനം പൂർത്തിയാക്കാൻ ആയത്. ഉന്നത വിദ്യാഭ്യാസം ലീ​ഗിനല്ല വകുപ്പ് കോൺ​ഗ്രസ് ഏറ്റെടുത്തു. റോജി എം ജോൺ ആണ് ഉന്നത വിദ്യാഭ്യാസം ഏറ്റെടുത്തത്. എ പി അനിൽകുമാറിന് വൈദ്യുതിക്കൊപ്പം ദേവസ്വം. ഓജെ ജനീഷിന് സ്പോർട്സ് യുവജനകാര്യത്തിനൊപ്പം തൊഴിലും. ഫിഷറീസ് ഗ്രാമവികസന വകുപ്പുകൾ ലീഗിന് കൈമാറി എന്ന് സൂചന.

വിഡി സതീൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം വിട്ടു നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു മുസ്ലിം ലീഗ്. ഫിഷറീസ് വേണമെന്ന നിലപാടിലും ഉറച്ച് നിൽക്കുകയാണ് ലീഗ്. കെ.എം ഷാജിക്ക് സാമൂഹ്യനീതിയും കിട്ടണമെന്ന് ലീ​ഗ് വാശി പിടിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button