Uncategorized

നീറ്റ് ചോദ്യപേപ്പർ പണം കൊടുത്തു വാങ്ങിയ മാതാപിതാക്കളെ ചോദ്യം ചെയ്ത് സിബിഐ; അന്വേഷണം വ്യാപിപ്പിച്ചു

നീറ്റ് യു ജി ചോദ്യ പേപ്പർ ചർച്ചയിൽ അന്വേഷണം വ്യാപിപ്പിച്ച് സി ബി ഐ. മക്കൾക്ക് വേണ്ടി ചോദ്യപേപ്പർ പണം കൊടുത്തു വാങ്ങിയ മാതാപിതാക്കളെ സി ബി ഐ ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അധ്യാപകരായ പി വി കുൽക്കർണിയും മനീഷ മന്ധാരെയും ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാന പങ്കുവഹിച്ചുവെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. അധ്യാപക പരിജയം വെച്ചുള്ള വിപുലമായ വിദ്യാർത്ഥി ഡാറ്റാബേസുകളിലേക്ക് ഇവർ പേപ്പറുകൾ ചോർത്തി പ്രചരിപ്പിക്കുയായിരുന്നു.അതേസമയം പരീക്ഷ പേപ്പർ ചോർന്നതിൽ എൻ ടി എയിലെ ഉദ്യോഗസ്ഥർക്ക് തന്നെ പങ്കുണ്ടെന്ന വിവരം പുറത്തുവന്നതോടെ എൻ ടി എ പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാവുകയാണ്. 21നു പ്രഖ്യാപിച്ച പുനഃപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായ നടത്തണമെന്ന് ആവശ്യപ്പെട്ട് ആർ ജെ ഡി സുപ്രീം കോടതിയെ സമീപിച്ചു. അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിതമായി നീറ്റ് പരീക്ഷ നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button