Uncategorized

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം ഉന്നതരിലേക്ക്, പ്രതിരോധത്തിലായി കേന്ദ്ര സർക്കാർ; വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യം കടുപ്പിച്ച് കോൺഗ്രസ്

ദില്ലി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം എൻ ടി എയിലേക്ക് ഉന്നതരിലേക്ക്. കേസിൽ അറസ്റ്റിലായ അധ്യാപിക മനീഷ ഗുരുനാഥിനെ 14 ദിവസത്തെ സി ബി ഐ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ അധ്യാപകരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് സി ബി ഐയുടെ നീക്കം. അതേസമയം നീറ്റ് പരീക്ഷാ ചോദ്യപേപ്പർ കഴിഞ്ഞവർഷവും ചോർന്നോ എന്ന സംശയവും സി ബി ഐക്കുണ്ട്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി ജെ പി നേതാവ് ദിനേശ് ബിവാലിന്റെ അടുത്ത ബന്ധുക്കളായ വിദ്യാർത്ഥികൾക്ക് കഴിഞ്ഞവർഷത്തെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടിയതിലാണ് അന്വേഷണം. എൻ ടി എ സിസ്റ്റത്തിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത് എന്ന് സി ബി ഐ കണ്ടെത്തിയിട്ടുണ്ട്. ചോദ്യക്കടലാസ് തയ്യാറാക്കിയവരും പരിഭാഷകരും സി ബി ഐ നിരീക്ഷണത്തിലാണ്. അതേസമയം ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രൻ പ്രദാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button