Uncategorized
സംഗീത സംവിധായകൻ ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ
തൃശൂർ : അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജി. രവീന്ദ്രനാണ് (93) മരിച്ചത്. ഗീതാജ്ഞലി വീട്ടിൽ രവീന്ദ്രൻ (93) നെയാണ് ഗുരുവായൂരിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റിട്ട. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയാണ്. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചു വർഷമായി ഗുരുവായൂർ ക്ഷേത്തത്തിനടുത്ത് പടിഞ്ഞാറേ നടയിലെ കാപ്പിറ്റൽ സഫറോൺ ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസിച്ച് വന്നിരുന്നത്.