Uncategorized

ഇതെന്തൊരു ലോകം; ‘അമ്മായിഅമ്മ എത്രയും വേ​ഗം മരിക്കട്ടെ’, ഭണ്ഡാരത്തിലെ 20 രൂപാനോട്ടിൽ വിചിത്രമായ ആഗ്രഹം

വളരെ വിചിത്രമായ പല കാര്യങ്ങളും ഈ ലോകത്ത് സംഭവിക്കാറുണ്ട്. മനുഷ്യർ വളരെ സങ്കീർണതയുള്ള ജീവികളാണ് എന്ന് പറയാറുണ്ട്. അത് തെളിയിക്കുന്ന അനേകം വാർത്തകളും സംഭവങ്ങളും നാം കാണുകയും അറിയുകയും ചെയ്യാറുണ്ട്. അതുപോലെ ഒരു വിചിത്രമായ സംഭവമാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്.

ഈ ചിത്രത്തിൽ കാണുന്നത് ഒരു 20 രൂപാ നോട്ടാണ്. ഒരു അമ്പലത്തിലെ ഭണ്ഡാരത്തിൽ നിന്നാണ് ഇത് കിട്ടിയത് എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഫ്‌സൽപൂർ താലൂക്കിലെ ഘട്ടരാഗി ഗ്രാമത്തിലെ ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് ഈ നോട്ട് കണ്ടെത്തിയതത്രെ. തൻ്റെ അമ്മായിയമ്മയുടെ മരണത്തിനായി ആ​ഗ്രഹിച്ചുകൊണ്ടുള്ള ഒരു കുഞ്ഞുകുറിപ്പാണ് ആ നോട്ടിൽ എഴുതിയിരുന്നത്. ക്ഷേത്രം അധികൃതർ ഭാണ്ഡാരത്തിൽ ഭക്തർ സമർപ്പിച്ച സംഭാവനകൾ എണ്ണുന്നതിനിടയിലാണ് ഈ നോട്ടും കണ്ടെത്തിയത്.

‘എന്റെ അമ്മായിഅമ്മ എത്രയും വേ​ഗം മരിക്കട്ടെ’ എന്നായിരുന്നു ഈ 20 രൂപാ നോട്ടിൽ പേന കൊണ്ട് കുറിച്ചിരിക്കുന്നത്. ഏതോ ഒരു യുവതി സ്വന്തം കൈപ്പടയിൽ എഴുതി അമ്മായിഅമ്മയുടെ മരണത്തിന് ആ​ഗ്രഹിച്ചുകൊണ്ട് ക്ഷേത്ര ഭണ്ഡാരത്തിൽ ഇട്ടതാണ് ഈ 20 രൂപാ നോട്ട് എന്നാണ് കരുതുന്നത്.

എന്തായാലും, ഈ നോട്ടിന്റെ വാർത്ത ആളുകളെ അമ്പരപ്പിച്ചു. പണം എണ്ണിക്കൊണ്ടിരിക്കുന്ന ക്ഷേത്രം അധികൃതരും ഈ നോട്ട് കണ്ട് അമ്പരന്ന് പോയി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്തെല്ലാം വിചിത്രമായ പ്രാർത്ഥനകളാണ് മനുഷ്യർക്ക് അല്ലേ? 60 ലക്ഷം രൂപയും ഒരു കിലോ വെള്ളിയും 200 സ്വർണാഭരണങ്ങളും ഇത് കൂടാതെ ഭണ്ഡാരത്തിൽ ഭക്തർ സമർപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button