Uncategorized
മട്ടന്നൂർ പത്തൊമ്പതാം മൈലിൽ ബസ്സിടിച്ച് കാൽ നടയാത്രക്കാരിക്ക് ദാരുണാന്ത്യം
മട്ടന്നൂർ: മട്ടന്നൂർ പത്തൊമ്പതാം മൈലിൽ ബസ്സിടിച്ച് കാൽ നടയാത്രക്കാരിക്ക് ദാരുണാന്ത്യം. ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരൻ മാവില കമലാക്ഷൻ്റെ ഭാര്യ ഗ്രീഷ്മ (38)യാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് അപകടമുണ്ടായത്. ഗുരുതരപരിക്കേറ്റ ഗ്രീഷ്മയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.