Uncategorized

നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ മരണം; സമാധിത്തറയിലേക്ക് മാറ്റിയത് മരണശേഷമെന്ന് നി​ഗമനം; ദുരൂഹത ഒഴിയുന്നു?

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി.​ ​ഗോപാൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് വിലയിരുത്തൽ. പ്രാഥമിക പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടത്തെൽ. മരണശേഷമാണ് സമാധിത്തറയിലേക്ക് മാറ്റിയതെന്നാണ് നിഗമനം. ശ്വാസകോശത്തിൽ മറ്റ് വസ്തുക്കൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആന്തരികവയവങ്ങളിൽ നിന്ന് രാസവസ്തുക്കൾ കണ്ടെത്തിയിട്ടില്ല. ശരീരത്തിൽ മുറിവുകളില്ലെന്ന് കണ്ടെത്തി. ശാസ്ത്രീയ പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

നിലവിൽ പ്രാഥമിക നി​ഗമനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അസ്വാഭവികത പൂർണമായി തള്ളുന്നില്ല. രാസപരിശോധന റിപ്പോർട്ട് ഉൾപ്പെടെ ഇനി വരാനുണ്ട്. ബന്ധുക്കൾക്ക് മൃതദേ​ഹം വിട്ടുനൽകും. മകൻ സനന്ദൻ ആശുപത്രിയിലുണ്ട്. നിലവിൽ മറ്റ് പൊലീസ് നടപടികൾ ഉടൻ ഉണ്ടാകില്ല. മൂന്നം​ഗ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മുതിർന്ന ഫോറൻസിക് സർജൻ അടക്കമുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. മരിച്ചത് ഗോപൻ തന്നെ എന്ന് ഉറപ്പു ശാസ്ത്രീയമായി തെളിയിക്കാൻ ഡിഎൻഎ പരിശോധനയും നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button