Uncategorized
സ്നേഹസ്പർശം ജേസീസ് പെയിൻ ആൻഡ് പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണസന്ദേശ റാലി സംഘടിപ്പിച്ചു
സ്നേഹസ്പർശം ജേസീസ് പെയിൻ ആൻഡ് പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണസന്ദേശ റാലി നടത്തി. റാലി കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു.
സ്നേഹസ്പർശം ചെയർമാൻ പി.ദീപക് കുമാർ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ സുജാത ടീച്ചർ വിശിഷ്ടാതിഥിയായി.
കൂത്തുപറമ്പ് ഐബി പരിസരത്തു നിന്നും ആരംഭിച്ച റാലി ക്രിസ്തുരാജ് ഹോസ്പിറ്റലിൽ അവസാനിച്ചു.സമാപന സമ്മേളനം ഉദ്ഘാടനം നിർമ്മലഗിരി കോളേജ് മാനേജർ റവ.ഫാദർ ഡോക്ടർ തോമസ് കൊച്ചുകരോട്ട് നിർവഹിച്ചു. മനോജ് കുമാർ.യു, ഡോക്ടർ എം.കെ സുന്ദരം, ഐഎംഎ പ്രസിഡൻറ് ഡോ.ഗീത, എൻ.പി പ്രകാശൻ, വി.സി.രാജൻ, സിസ്റ്റർ ധന്യ, ഡോ.സിസ്റ്റർ റീന, ലിസി സ്റ്റാൻലി, പ്രകാശൻ കെ, പ്രജേഷ്. ടി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.