27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കരുതലോണം ആഘോഷിച്ച് കെസിവൈഎം പേരാവൂർ മേഖല…
Kerala

കരുതലോണം ആഘോഷിച്ച് കെസിവൈഎം പേരാവൂർ മേഖല…

പെരുമ്പുന്ന :ഒരുകാലത്ത് തന്റെ കുടുംബത്തിനും ബന്ധുമിത്രാതികൾക്കും സ്നേഹത്തിൽ ചാലിച്ച് അത്തപ്പൂക്കളവും ഓണസദ്യയും ഒരുക്കിയിരുന്ന മാതാപിതാക്കളിൽ പലരുമിന്ന് അഗതിമന്ദിരങ്ങളുടെ കരുതലിലാണ് ജീവിക്കുന്നത്.
ഇത്തരത്തിൽ സമൂഹത്തിന്റെ ഒരു കോണിലേക്ക് ഒതുക്കപ്പെട്ടവർക്കായാണ് കെസിവൈഎം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ ‘ കരുതലോണം ‘ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്.

പെരുമ്പുന്ന മൈത്രിഭവനിൽ സംഘടിപ്പിച്ച ആഘോഷത്തിൽ അഗതിമന്ദിരത്തിലെ അമ്മമാർക്ക് ഓണക്കോടിയും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
കൂടാതെ വിവിധ യൂണിറ്റുകളിൽനിന്നും സമാഹരിച്ച അരി, പയർവർഗങ്ങൾ, ശുചീകരണ സാമഗ്രികൾ തുടങ്ങിയവയും കൈമാറി.

നാൽപതോളം യുവജനങ്ങളുടെ പങ്കാളിത്തത്തിൽ സംഘടിപ്പിച്ച ആഘോഷത്തിൽ തുടർന്ന് അമ്മമാർക്കായി വിവിധ കലാപരിപാടികളും കെസിവൈഎം ഒരുക്കിയിരുന്നു.

മേഖലാ പ്രസിഡന്റ്‌ അഖിൽ അയിലുക്കുന്നേൽ , ഡയറക്ടർ ഡോ : ഫാ സന്തോഷ്‌ നെടുങ്ങാട്ട്, പെരുമ്പുന്ന യൂണിറ്റ് പ്രസിഡന്റ്‌ പി അജിത്, മേഖലാ വൈസ് പ്രസിഡന്റ്‌ എലിസബത്ത് ചെറിയാൻ, ജനറൽ സെക്രട്ടറി ജെറിൻ ജോസഫ്, ജോയിന്റ് സെക്രട്ടറി ആതിര ജോളി, ഡെപ്യൂട്ടി പ്രസിഡന്റ് ദർശൻ തോമസ്, കൗൺസിലർമാരായ വിപിൻ ജോസഫ്, മെറിൻ സി ബെന്നി തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

ശബരിമല മണ്ഡല മകരവിളക്ക്; താത്ക്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കും: മന്ത്രി

Aswathi Kottiyoor

ഹരിതചട്ട പാലനം: സംശയങ്ങളും മറുപടികളും പുസ്തകം പ്രകാശനം ചെയ്തു

Aswathi Kottiyoor

ബാർ ഹോട്ടലുകളുടെ ക്ലാസിഫിക്കേഷൻ പുതുക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി നീട്ടും : മന്ത്രി

Aswathi Kottiyoor
WordPress Image Lightbox